മയ്യിലിൽ ടി. നസറുദ്ദീൻ അനുസ്മരണം നടത്തി

Kannadiparamba online news
Screenshot

മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റും വ്യാപാരികളുടെ കരുത്തുറ്റ നേതാവുമായിരുന്ന ടി. നസറുദ്ദീന്റെ ചരമദിനം കെ.വി.വി.ഇ.എസ് മയ്യിൽ യൂണിറ്റ് ആചരിച്ചു. നസറുദ്ദീൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 10) രാവിലെ 10 മണിക്ക് വ്യാപാര ഭവൻ പരിസരത്ത് പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.

തുടർന്ന് മയ്യിൽ വ്യാപാര ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച നസറുദ്ദീന്റെ സ്മരണകൾ യോഗം പുതുക്കി. യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത്, ട്രഷറർ പി. ഷറഫുദ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യൂണിറ്റിലെ വിവിധ ഭാരവാഹികളും വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!