മാലോട്ട്: മാലോട്ട് മുസ്ലിം കൾച്ചറൽ സെന്റർ (MMCC) എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ മാലോട്ട് പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി സോളാർ ലൈറ്റ് സ്ഥാപിച്ചു. കണ്ണാടിപ്പറമ്പ് – ലക്ഷം വീട് കഴിഞ്ഞാൽ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ജലീൽ പീടികയ്ക്ക് സമീപം പുതിയ സോളാർ ലൈറ്റ് സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം മാലോട്ട് വാർഡ് മെമ്പർ എം.പി. മുഹമ്മദ് നിർവഹിച്ചു.
ജനകീയ പങ്കാളിത്തം:
വാർഡ് മെമ്പറുടെ പ്രത്യേക താൽപ്പര്യപ്രകാരം നടന്ന ഈ പദ്ധതിക്ക് സ്പോൺസർമാരുടെ സഹായവും ലഭിച്ചിട്ടുണ്ട്. ലൈറ്റ് സ്ഥാപിക്കുന്നതിന് പുറമെ, വാഹനങ്ങളുടെയും യാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന രീതിയിൽ റോഡരികിൽ വളർന്നുനിന്ന കാടുകൾ വെട്ടിത്തെളിക്കാനും സുമനസ്സുകൾ മുന്നോട്ടുവന്നു. വരും ദിവസങ്ങളിൽ പ്രദേശവാസികൾക്കായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഷെഫീക്ക് ടി.പി., സജീർ കെ.എൻ., സയീദ് കെ.എൻ., ഖലീൽ ടി.പി., സമീർ ടി.പി., ഫത്തഹ് ബി., ഷൗകത്ത് കൊട്ടിച്ചാൽ, ഹബീബ് കെ.എൻ., ഫറൂക്ക് ടി.പി., മൊയ്തു, ജബ്ബാർ കെ.എൻ., ഹംസ കെ.എൻ., ജലീൽ കെ.എൻ. എന്നിവർ പങ്കെടുത്തു. മാലോട്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന MMCC വരും ദിവസങ്ങളിലും കൂടുതൽ സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

