കണ്ണൂർ: വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനും സംഘടനാ സംവിധാനം കൂടുതൽ ഊർജ്ജസ്വലമാക്കാനും ലക്ഷ്യമിട്ട് അഴീക്കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ‘മിഷൻ 26’ ക്യാമ്പയിന് തുടക്കമായി. “മതേതര ജനാധിപത്യത്തിന് യുവതയുടെ കരുത്ത്” എന്ന ആഹ്വാനവുമായി സംഘടിപ്പിച്ച മണ്ഡലം കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാലത്ത് യുവജനതയുടെ ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഷ്ക്കർ കണ്ണാടിപ്പറമ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ രാഷ്ട്രീയ ചലനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താനും അണികളെ സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങിൽ നടന്നു. നസീർ അത്താഴക്കുന്ന്, അസ്നാഫ് കാട്ടാമ്പള്ളി, മിദ്ലാജ് എ.എൻ, അഡ്വ. ഫൗസ്, അഷ്ക്കർ പഴഞ്ചിറ, സാജിദ് ബി.കെ, മിസ്ബാഹ് കെ.കെ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

