കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി പയ്യാമ്പലം ബീച്ചിൽ വൻ ശുചീകരണ യജ്ഞം നടത്തി. നഗരത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി മേയർ പി. താഹിർ എന്നിവർ മുഖ്യാതിഥികളായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, ശ്രീജ മഠത്തിൽ, റെജിൽ മാക്കുറ്റി, റിസാം താണ, വി.കെ. മുഹമ്മദലി, സോന ജയറാം, കോർപ്പറേഷൻ സെക്രട്ടറി ബിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.
എൻ.സി.സി, എൻ.എസ്.എസ് വൊളന്റിയർമാർ, വ്യാപാരികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കോർപ്പറേഷൻ ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങി വലിയൊരു ജനവിഭാഗം ശുചീകരണത്തിൽ പങ്കാളികളായി. ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നീക്കം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

