കണ്ണാടിപ്പറമ്പ് പുല്ലൂപ്പി തെങ്ങ് വീണ് കെ.എസ്.ഇ.ബി ലൈൻ തകർന്നു; വൈദ്യുതി ബന്ധം തടസ്സപ്പെട്ടു

Anees kannadiparamba

കണ്ണാടിപ്പറമ്പ്: ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കെ.എസ്.ഇ.ബി ലൈനിന് മുകളിലേക്ക് വീണതാണ് അപകടത്തിന് കാരണമായത്.
മരം വീണതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി വീണുകിടക്കുന്ന മരം മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!