കണ്ണൂർ: ഓരോ യാത്രയും മനുഷ്യനെ ജീവിതത്തോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ പറഞ്ഞു. എസ്.കെ. പൊറ്റക്കാട് മുതൽ സന്തോഷ് ജോർജ് കുളങ്ങര വരെയുള്ളവർ മലയാളത്തിലെ സഞ്ചാരസാഹിത്യത്തെ വല്ലാതെ സമ്പന്നമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമയം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എസ്.എച്ച്.എ. മജീദ് എഴുതിയ ‘സ്വപ്നവഴികളിലെ രത്നപാദുകങ്ങൾ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ‘സഞ്ചാരസാഹിത്യത്തിന്റെ വർത്തമാനം’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.
ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ലതിക കെ.കെ. ഡോ. സോമൻ കടലൂരിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത കഥാകൃത്ത് വത്സൻ അഞ്ചാംപീടിക പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. മുഹമ്മദ് അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണൻ കൊയ്യാൽ, കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ, ഡോ. ടി. ശശിധരൻ, സി. നാരായണൻ (കൊൽക്കത്ത), ഗ്രന്ഥരചയിതാവ് എസ്.എച്ച്.എ. മജീദ്, പ്രകാശ് വാടിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ധാരാളം വായനക്കാരും സാംസ്കാരിക പ്രവർത്തകരും പുസ്തക പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

