കണ്ണാടിപ്പറമ്പ്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ആറാംപീടിക യാഹ്‌കൂബിയ ജുമാ മസ്ജിദ് ഇന്ന് (ഫെബ്രുവരി 5, വ്യാഴാഴ്ച) വിശ്വാസികൾക്കായി തുറന്നുകൊടുക്കും. വൈകുന്നേരം മഗ്‌രിബ് നമസ്കാരത്തിന് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ നേതൃത്വം നൽകുന്നതോടെയാണ് മസ്ജിദ് തുറന്നുകൊടുക്കുന്നത്. ചടങ്ങിൽ മഹല്ല് ഖത്തീബ് ബഷീർ നദ്‌വി സംബന്ധിക്കും.
വനിതാ യാത്രികർക്ക് ആശ്വാസമായി പ്രത്യേക നിസ്‌കാര സൗകര്യം
യാത്രക്കാരായ സ്ത്രീകൾക്കായി മസ്ജിദിൽ ഒരുക്കിയ പ്രത്യേക നിസ്‌കാര സൗകര്യത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. മഹല്ല് ഖത്തീബ് ബഷീർ നദ്‌വിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത്. ആറാംപീടിക വഴി കടന്നുപോകുന്ന വനിതാ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ മുഴുവൻ ദീനി വിശ്വാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
നാളെ സ്ത്രീകൾക്ക് മസ്ജിദ് സന്ദർശിക്കാം
നവീകരിച്ച മസ്ജിദും സ്ത്രീകളുടെ നിസ്‌കാര ഹാളും നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി നാളെ (ഫെബ്രുവരി 6, വെള്ളിയാഴ്ച) സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അസർ നമസ്കാരത്തിന് ശേഷമാണ് സ്ത്രീകൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുകയെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

