കണ്ണാടിപ്പറമ്പ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ ആവേശകരമായ പ്രചരണത്തിനായി അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ നാളെ (ഫെബ്രുവരി 5, വ്യാഴാഴ്ച) നടക്കും. വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പിൽ വെച്ച് യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു ജാഥ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ അഷ്ക്കർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിക്കും. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. മോഹാനാംഗൻ, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ കണ്ണാടിപ്പറമ്പിലും, നാറാത്ത് ടൗണിൽ നടക്കുന്ന സ്വീകരണത്തിൽ രജിത്ത് നാറാത്ത്, കെ.കെ. ഷിനാജ്, ജയചന്ദ്രൻ മാസ്റ്റർ എന്നിവരും സംസാരിക്കും.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി 7.30-ന് കക്കാട് അങ്ങാടിയിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും.
ജാഥാ പര്യടന കേന്ദ്രങ്ങൾ:
• 3:00 PM: കണ്ണാടിപ്പറമ്പ് (ഉദ്ഘാടനം)
• 3:30 PM: നാറാത്ത് ബസാർ
• 4:00 PM: കാട്ടാമ്പള്ളി
• 4:30 PM: കൊല്ലറത്തിക്കൽ
• 5:00 PM: പുതിയതെരു സ്റ്റൈലോ കോർണർ
• 5:30 PM: മന്ന ജംഗ്ഷൻ
• 6:00 PM: അലവിൽ
• 6:15 PM: പള്ളിയാംമൂല
• 6:30 PM: ചാലാട് തടുത്ത് വയൽ
• 7:00 PM: കൊറ്റാളി
• 7:30 PM: കക്കാട് അങ്ങാടി (സമാപനം)
ഫെബ്രുവരി 7-ന് കണ്ണൂരിൽ എത്തുന്ന പുതുയുഗ യാത്രയ്ക്ക് വൻ സ്വീകരണം നൽകുന്നതിന്റെ മുന്നോടിയായാണ് ഈ വാഹന ജാഥ സംഘടിപ്പിക്കുന്നത്. കണ്ണാടിപ്പറമ്പിലെ സ്വീകരണ സമ്മേളനത്തിൽ മുഴുവൻ യു.ഡി.എഫ് പ്രവർത്തകരും പങ്കെടുക്കണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഷ്ക്കർ കണ്ണാടിപ്പറമ്പും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. മോഹാനാംഗനും അറിയിച്ചു.
റിപ്പോർട്ട്: കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

