കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടപ്പിലാക്കി വരുന്ന ‘ഹൃദയപൂർവ്വം’ സൗജന്യ ഉച്ചഭക്ഷണ പദ്ധതി മൂന്ന് വർഷം പൂർത്തിയാക്കി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വിശക്കുന്നവർക്ക് കൈത്താങ്ങായി ആരംഭിച്ച ഈ വിപ്ലവകരമായ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.
കൃത്യമായി പറഞ്ഞാൽ 10,40,250 പൊതിച്ചോറുകൾ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എത്തിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് സാധിച്ചു. ജനകീയ പങ്കാളിത്തത്തോടെ ഓരോ വീട്ടിൽ നിന്നും സ്നേഹപൂർവ്വം ശേഖരിക്കുന്ന പൊതിച്ചോറുകൾ മുടങ്ങാതെ ആശുപത്രിയിൽ എത്തിക്കുന്ന ഈ പദ്ധതി ഇതിനകം വലിയ ജനശ്രദ്ധയും പ്രശംസയും ഏറ്റുവാങ്ങിയിട്ടുണ്ട്.
പദ്ധതിയുടെ നാലാം വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കൽ കോളേജ് പരിസരത്ത് നടക്കും. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി അഡ്വ. സരിൻ ശശി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ ഈ ജീവകാരുണ്യ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടന ലക്ഷ്യമിടുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

