ആസിഫ് അലിയുടെ ജന്മദിനം: കാരുണ്യസ്പർശവുമായി AFWA; പുല്ലൂപ്പി പാലിയേറ്റീവ് സെന്ററിന് വീൽചെയർ സമ്മാനിച്ചു

Anees kannadiparamba

കണ്ണൂർ: പ്രിയ നടൻ ആസിഫ് അലിയുടെ ജന്മദിനത്തോടനുബന്ധിച്ച് AFWA (Asif Ali Fans Welfare Association) സ്റ്റേറ്റ് – ജില്ലാ കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന വീൽചെയർ വിതരണ പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ 14 ജില്ലകളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പുല്ലൂപ്പി ശാഖാ മുസ്ലിം ലീഗ് പെയ്ൻ ആൻഡ് പാലിയേറ്റീവ് സെന്ററിനുള്ള വീൽചെയർ കൈമാറി.

AFWA സംസ്ഥാന പ്രസിഡന്റ് മിഥുനേഷ്, സംസ്ഥാന സെക്രട്ടറി സാബിത്ത് പാറപ്പുറം എന്നിവർ ചേർന്ന് വീൽചെയർ കൈമാറി. മുസമ്മിൽ പുല്ലൂപ്പി, ഉബൈദ് പുല്ലൂപ്പി, ഷാഫി കെ എന്നിവർ ചേർന്ന് വീൽചെയർ ഏറ്റുവാങ്ങി. താരത്തോടുള്ള സ്നേഹം കാരുണ്യപ്രവർത്തനങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ആരാധക കൂട്ടായ്മയുടെ നടപടിയെ പൗരസമൂഹം അഭിനന്ദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!