തളിപ്പറമ്പ്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് തളിപ്പറമ്പിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. പ്ലാസ ജംഗ്ഷനിൽ നിന്നാണ് ജാഥാ ക്യാപ്റ്റനെയും മറ്റ് നേതാക്കളെയും സ്വീകരിച്ചത്.
വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ വൻ ജനപങ്കാളിത്തത്തോടെയാണ് സ്വീകരണ ഘോഷയാത്ര കാക്കത്തോട് ബസ് സ്റ്റാൻഡിലെ സമ്മേളന വേദിയിലേക്ക് നീങ്ങിയത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രയാണം നടത്തുന്ന ജാഥയെ വരവേൽക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് തളിപ്പറമ്പിൽ എത്തിയത്.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

