കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ കോർപറേഷന്റെ പേരുപയോഗിച്ച് അനധികൃതമായി സർവ്വേകൾ നടത്തുന്നതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മേയർ അറിയിച്ചു. കോർപറേഷന്റെ അറിവോ അനുവാദമോ ഇല്ലാതെ ചിലർ സർവ്വേകൾ നടത്തുന്നതായും ഇതിനായി കോർപറേഷന്റെ പേര് ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അറിയിപ്പ്.
നിലവിൽ കോർപറേഷന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ സർവ്വേകൾ നടത്താൻ ഉദ്യോഗസ്ഥരെയോ ഏതെങ്കിലും ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. അതിനാൽ കോർപറേഷന്റെ പേരിലെത്തുന്ന ഇത്തരം വ്യാജ സർവ്വേ സംഘങ്ങളുമായി സഹകരിക്കരുതെന്നും മേയർ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

