പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു; ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

Anees kannadiparamba

തളിപ്പറമ്പ്: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പടിയൂർ വട്ടപ്പാറയിലെ കിഴക്കേവള്ളിക്കാട്ടിൽ കെ.എം. ജോസ് (62) ആണ് മരിച്ചത്. പരേതരായ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകനും പ്രദേശത്തെ ആദ്യകാല വ്യാപാരിയുമായിരുന്നു.

ജനുവരി 27-ന് രാവിലെ ഒൻപത് മണിയോടെ മുയ്യം ചെപ്പിനൂലിലെ രാജേഷിന്റെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: താര. മക്കൾ: അഖിൽ, അമൃത. മരുമക്കൾ: റയന, ജിതിൻ. സഹോദരങ്ങൾ: ഡെയിസി, ഷർളി, സണ്ണി, ഷൈബി. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശവസംസ്കാരം നാളെ (ഫെബ്രുവരി 3, ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് മാങ്കുഴി സെന്റ് തോമസ് പള്ളിയിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!