വികസനമുന്നേറ്റ ജാഥയ്ക്ക് പയ്യന്നൂരിൽ ഉജ്ജ്വല സ്വീകരണം; രക്തസാക്ഷി ധനരാജിന്റെ ഭാര്യയെ വേദിയിലേക്ക് ക്ഷണിച്ച് എം.വി. ഗോവിന്ദൻ

Anees kannadiparamba

പയ്യന്നൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് പയ്യന്നൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. പയ്യന്നൂരിലെ സ്വീകരണ സമ്മേളന വേദിയിലെത്തിയ ജാഥാ ക്യാപ്റ്റൻ എം.വി. ഗോവിന്ദനെ ടി.ഐ. മധുസൂദനൻ എം.എൽ.എ ഷാളണിയിച്ച് സ്വീകരിച്ചു.

സദസ്സിൽ സന്നിഹിതയായിരുന്ന രക്തസാക്ഷി സി.വി. ധനരാജിന്റെ ഭാര്യ എൻ.വി. സജിനിയെ എം.വി. ഗോവിന്ദൻ വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് സജിനി എം.വി. ഗോവിന്ദനെ ഷാളണിയിച്ച് സ്വീകരിച്ചത് സമ്മേളനത്തിലെ ശ്രദ്ധേയമായ നിമിഷമായി മാറി. കെ.വി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ എൽ.ഡി.എഫ് നേതാക്കൾ സംസാരിച്ചു.

എൻ.സി.പി. സംസ്ഥാന വർക്കിങ് ചെയർമാൻ പി.എം. സുരേഷ് ബാബു, കോൺഗ്രസ് (എസ്) നേതാവ് യു. ബാബു ഗോപിനാഥ്, ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സി.പി.ഐ. ദേശീയ സെക്രട്ടറിയറ്റംഗം പി. സന്തോഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

നേതാക്കളായ ടി.വി. രാജേഷ്, കെ.കെ. രാകേഷ്, എൻ. ചന്ദ്രൻ, പി. സന്തോഷ്, പി. ശശിധരൻ, സരിൻ ശശി, വി. ബാലൻ, ഇക്ബാൽ പോപ്പുലർ, കെ.കെ. ജയപ്രകാശ് തുടങ്ങിയ പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ വേദിയിൽ സംബന്ധിച്ചു. നാടിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുന്ന ജാഥയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!