കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിലെ രാമപുരാഹട്ടിൽ പ്രവർത്തിച്ചുവരുന്ന ഹസനാത്ത് ഗേൾസ് ക്യാമ്പസിന്റെ പുതിയ ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഉള്ളിയേരി ഇവൻസ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് ബ്ലാത്തൂർ അബൂബക്കർ ഹാജി തങ്ങളിൽ നിന്നും ആദ്യ കോപ്പി ഏറ്റുവാങ്ങി.
ചടങ്ങിൽ സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. അബ്ദുറഹ്മാൻ കല്ലായി, യു. ശാഫി ഹാജി, കെ.എൻ. മുസ്തഫ, അഹമ്മദ് തേർലായി, എ.ടി. മുസ്തഫ ഹാജി, കാടാമ്പുഴ മൂസ ഹാജി, കെ.പി. അബൂബക്കർ ഹാജി, സി.പി. മായിൻ മാസ്റ്റർ, എം.വി. ഹുസൈൻ, സി.എൻ. അബ്ദുറഹിമാൻ, അഹമ്മദ് ദാരിമി, നജ്മുദ്ദീൻ മാലോട്ട്, അബ്ദുഖാദർ കൊടിയിൽ, മുഹമ്മദ് മാങ്കടവ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. പശ്ചിമ ബംഗാളിലെ അശരണരായ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കഴിഞ്ഞ രണ്ട് വർഷമായി മികച്ച സേവനമാണ് ഹസനാത്ത് ഗേൾസ് ക്യാമ്പസ് കാഴ്ചവെക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

