സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്; ഇന്ന് മാത്രം പവന് കുറഞ്ഞത് 9,840 രൂപ!

Anees kannadiparamba

കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ വൻ തകർച്ച. ഇന്ന് രണ്ട് തവണയായാണ് വില കുത്തനെ ഇടിഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവന് 3,200 രൂപ കൂടി കുറഞ്ഞതോടെ ഇന്ന് മാത്രം ആകെ കുറഞ്ഞത് 9,840 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,920 രൂപയിലെത്തി. ഗ്രാമിന് 13,490 രൂപയാണ് പുതിയ നിരക്ക്.

ഇന്ന് രാവിലെ പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് രണ്ടാമതും വില കുറഞ്ഞത്. ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും യു.എസ്. ഫെഡറൽ റിസർവ് ചെയർമാനായി ഡോണൾഡ് ട്രംപ് കെവിൻ വാഷിനെ നിയമിച്ചതുമാണ് വിലയിടിവിന് പ്രധാന കാരണമായത്. കെവിൻ വാഷ് പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷ ആഗോളതലത്തിൽ സ്വർണ്ണവില താഴാൻ ഇടയാക്കി. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണ്ണ വ്യാപാരം നടക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!