നവീകരിച്ച ആറാംപീടിക യാഹ്‌കൂബിയ ജുമാ മസ്ജിദ് വ്യാഴാഴ്ച വിശ്വാസികൾക്കായി തുറന്നുകൊടുക്കും

Anees kannadiparamba

കണ്ണാടിപറമ്പ : നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ആറാംപീടിക യാഹ്‌കൂബിയ ജുമാ മസ്ജിദ് ഫെബ്രുവരി 5-ന് (വ്യാഴാഴ്ച) വിശ്വാസികൾക്കായി തുറന്നുകൊടുക്കും. അന്ന് മഗ്‌രിബ് നമസ്കാരത്തിന് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ നേതൃത്വം നൽകും. ചടങ്ങിൽ മഹല്ല് ഖത്തീബ് ബഷീർ നദ്‌വി സംബന്ധിക്കും.

യാത്രക്കാരായ സ്ത്രീകൾക്ക് മസ്ജിദിൽ ഒരുക്കിയ പ്രത്യേക നിസ്‌കാര സൗകര്യത്തിന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ബഷീർ നദ്‌വി നിർവ്വഹിക്കും. ആറാംപീടിക വഴി കടന്നുപോകുന്ന വനിതാ യാത്രികർക്ക് ഈ സൗകര്യം ഏറെ ആശ്വാസകരമാകും. ചടങ്ങിൽ മുഴുവൻ ദീനി വിശ്വാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

നവീകരിച്ച മസ്ജിദും സ്ത്രീകളുടെ നിസ്‌കാര ഹാളും സന്ദർശിക്കാൻ ഫെബ്രുവരി 6-ന് (വെള്ളിയാഴ്ച) അസർ നമസ്കാരത്തിന് ശേഷം സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. മസ്ജിദ് കമ്മിറ്റിയുടെ ഈ അറിയിപ്പ് വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!