കണ്ണൂർ: വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എസ്.ഐ.ആർ. (SIR) നടപടികളിലെ ദുരൂഹതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിന് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഇലക്ഷൻ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് സ്റ്റേഡിയം കോർണറിൽ നിന്ന് മാർച്ച് ആരംഭിക്കും.
വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമരം. ലക്ഷക്കണക്കിന് ആളുകൾ പട്ടികയിൽ നിന്ന് പുറത്തുപോകുന്നതായും, മറുവശത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം അനധികൃതമായി പട്ടികയിൽ കടന്നുകൂടുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. ബി.എൽ.ഒ.മാർ അറിയാതെ പേരുകൾ ഉൾപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ഫെബ്രുവരി 21-ന് പട്ടിക പ്രസിദ്ധീകരിച്ച ശേഷം അപാകതകൾ പരിഹരിക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമയം അനുവദിക്കണമെന്നും എൽ.ഡി.എഫ്. ആവശ്യപ്പെടുന്നു. മാർച്ച് വിജയിപ്പിക്കാൻ എൽ.ഡി.എഫ്. ജില്ലാ കൺവീനർ എൻ. ചന്ദ്രൻ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

