കുറ്റ്യാട്ടൂരിൽ വാർഡ് തല മൈക്രോപ്ലാൻ രൂപീകരണത്തിന് തുടക്കമായി; തുടക്കം പൊറോളം വാർഡിൽ നിന്ന്

Anees kannadiparamba

കുറ്റ്യാട്ടൂർ: കൃഷി സമൃദ്ധി 25-26 പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ പഞ്ചായത്തിൽ വാർഡ് തല വിവരശേഖരണത്തിനും മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുമുള്ള യോഗങ്ങൾക്ക് തുടക്കമായി. പുതിയ വാർഡ് പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ വാർഡുകളിലെ കാർഷിക വിവരങ്ങൾ കൃത്യമായി ശേഖരിക്കാനാണ് ഈ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. പുതിയതായി രൂപീകരിച്ച 18-ാം വാർഡായ പൊറോളത്താണ് ആദ്യ യോഗം നടന്നത്.

വാർഡ് മെമ്പർ യൂസഫ് പാലക്കൽ ചെയർമാനായി വാർഡ് തല കമ്മിറ്റി രൂപീകരിച്ചു. കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗൂഗിൾ ഫോം തയ്യാറാക്കും. കതിർ ആപ്പ്, എയിംസ് പോർട്ടൽ, അഗ്രി സ്റ്റാക്ക് തുടങ്ങിയ പോർട്ടലുകളിൽ 100% കർഷക രജിസ്ട്രേഷൻ ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ‘കർമ്മ 2026’ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന കാട്ടുപന്നി നിർമ്മാർജ്ജന യജ്ഞത്തിനായി ഷൂട്ടർമാരെ സഹായിക്കാൻ പ്രാദേശിക കർഷകരെയും തിരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!