മയ്യിൽ: ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘ശുചിത്വ പഠനോത്സവവും’ ഹരിതസേന സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. കയരളം എ.യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശുചിത്വ ശീലങ്ങൾ കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും സ്കിറ്റുകളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ, വാർഡ് മെമ്പർ പ്രജുൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. ദിവാകരൻ, ഹെഡ് ക്ലാർക്ക് പ്രദീപ് കുമാർ, ശുചിത്വ മിഷൻ ഇരിക്കൂർ ബ്ലോക്ക് കോർഡിനേറ്റർ അനിഷ, സ്കൂൾ ഹെഡ്മിസ്ട്രസ് രതി ടീച്ചർ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

