മയ്യിൽ: കെ.കെ. കുഞ്ഞനന്ദൻ നമ്പ്യാർ സ്മാരക വായനശാലയുടെയും മയ്യിൽ നാടകക്കൂട്ടത്തിന്റെയും വാർഷികാഘോഷം പ്രശസ്ത സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നാടകക്കൂട്ടത്തിന്റെ ഏഴാമത് നാടകമായ ‘വേലായുധന്റെ ഭീമൻ’ അരങ്ങേറി.
ബേബി സൂര്യഗ്രാമത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അഖില കേരള നാടക രചനാ മത്സര പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു. വിജയികളായ ബിനീഷ് ചേളന്നൂർ, ബിച്ചൂസ് ചിലങ്ക, ജിഷ അഭിനയ എന്നിവർക്ക് ഇ.പി. രാജഗോപാലൻ പുരസ്കാരങ്ങൾ കൈമാറി.
മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഒ.എം. അജിത്കുമാർ, പി.കെ. വിജയൻ, എ. അശോകൻ, കെ.കെ. ഭാസ്കരൻ, കെ.വി. അബ്ദുൾ റഹിമാൻ, പി.പി. സൗമിനി, ടി.കെ. ബാലകൃഷ്ണൻ, സി. സന്ധ്യ, ബിജു കണ്ടക്കൈ, വി.വി. മോഹനൻ, പി.കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

