മാതോടം: മാതോടം പുതിയപറമ്പ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ജനുവരി 24 മുതൽ 27 വരെ (ശനി, ഞായർ, തിങ്കൾ, ചൊവ്വ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഭക്തിനിർഭരമായ ചടങ്ങുകളും നടക്കും.
പ്രധാന പരിപാടികൾ:
- ജനുവരി 24 (ശനി): രാത്രി 7 മണിക്ക് ‘അധീന’ അവതരിപ്പിക്കുന്ന വോർഡിം ഫോക്ക് മെഗാഷോ.
- ജനുവരി 25 (ഞായർ): രാത്രി 7 മണിക്ക് പ്രദേശവാസികൾ അവതരിപ്പിക്കുന്ന ‘ആരവം’ (ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള).
- ജനുവരി 26 (തിങ്കൾ): രാത്രി കാഴ്ചവരവ്.
- ജനുവരി 27 (ചൊവ്വ): ഉത്സവത്തിന്റെ സമാപന ദിനമായ ചൊവ്വാഴ്ച പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. വീരൻ, വീരാളി, പുതിയ ഭഗവതി, ഗുളികൻ, വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും. പുലർച്ചെ 5 മണിക്ക് മേലേരികയ്യേൽക്കലും പകൽ 11 മണിയോടെ കൂടിപിരിയലും നടക്കും.
തിറ മഹോത്സവം ഭംഗിയായി നടത്തുന്നതിന് മുഴുവൻ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

