സംസ്ഥാന കലോത്സവം: ഹിന്ദി കഥാരചനയിൽ ശിവാനി എസ്. നമ്പ്യാർക്ക് എ ഗ്രേഡ്; പാവന്നൂർമൊട്ടയ്ക്കും മയ്യിൽ സ്കൂളിനും അഭിമാന നേട്ടം

Kannadiparamba online news

അനീസ് കണ്ണാടിപ്പറമ്പ് ✍️

മയ്യിൽ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയിൽ (ഹൈസ്കൂൾ വിഭാഗം) എ ഗ്രേഡ് കരസ്ഥമാക്കി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. എച്ച്.എസ്.എസ് (IMNS GVHSS) വിദ്യാർത്ഥിനി ശിവാനി എസ്. നമ്പ്യാർ നാടിന്റെ അഭിമാനമായി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ശിവാനി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേട്ടം കൈവരിക്കുന്നത്.

മയ്യിൽ പാവന്നൂർമൊട്ട സ്വദേശിയായ ഷാജി വി (പ്രൈവറ്റ് ഉദ്യോഗസ്ഥൻ), രേഷ്മ എം.കെ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. അധ്യാപകരായ പ്രസീത പി.വി, ദീപ എം എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ശിവാനി തന്റെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിച്ചത്.

പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവ് പുലർത്തുന്ന ശിവാനി USS, NMMS തുടങ്ങിയ സ്കോളർഷിപ്പുകളും കരസ്ഥമാക്കിയിട്ടുണ്ട്. എഴുത്തിൽ മാത്രമല്ല, ജില്ലാ കലോത്സവത്തിലെ ഹിന്ദി പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ ഇനങ്ങളിലും ശാസ്ത്രമേളയിലെ പരീക്ഷണ വിഭാഗത്തിലും (Improvised Experiments) പങ്കെടുത്ത് ഈ കൊച്ചുമിടുക്കി തന്റെ ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും അധ്യാപകരും നാട്ടുകാരും ചേർന്ന് ശിവാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!