അനീസ് കണ്ണാടിപറമ്പ് ✍️
കണ്ണാടിപ്പറമ്പ്: തൃശ്ശൂരിൽ നടന്ന 64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അറബിക് കവിതാരചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി ഫാത്തിമത്തുൽ നജ. ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിലാണ് ഈ ഉജ്ജ്വല നേട്ടം.
കമ്പിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ഫാത്തിമത്തുൽ നജ, തന്റെ സർഗ്ഗാത്മകതയും അറബിക് ഭാഷയിലുള്ള നൈപുണ്യവും തെളിയിച്ചാണ് സംസ്ഥാനത്തെ മികച്ച പ്രതിഭകൾക്കിടയിൽ നിന്നും ഉന്നത വിജയം സ്വന്തമാക്കിയത്. ചേലേരി സ്വദേശി പി. നസീറിന്റെയും പുല്ലൂപ്പി സ്വദേശി ജാസ്മിൻ കെ.പി.യുടെയും മകളാണ്.
സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നജയെ സ്കൂൾ അധികൃതരും പി.ടി.എയും നാട്ടുകാരും വിവിധ സംഘടനകളും അഭിനന്ദിച്ചു. കലോത്സവത്തിൽ കണ്ണൂർ ജില്ലയുടെ സ്വർണ്ണക്കപ്പ് വിജയത്തിലും നജയുടെ ഈ നേട്ടം മുതൽക്കൂട്ടായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

