കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തിൽ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. ഇടവക വികാരി മോൺസിഞ്ഞോർ ക്ലമന്റ് ലെയ്ഞ്ചൻ തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു.
തുടർന്ന് നടന്ന ജപമാല, ദിവ്യബലി, നോവേന എന്നീ തിരുക്കർമ്മങ്ങൾക്ക് റവ. ഡോ. ജോയ് പൈനാടത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. വരും ദിവസങ്ങളിൽ ജാഗര പ്രദിക്ഷണം, ആദ്യകുർബാന സ്വീകരണം, സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവ നടക്കും. ജനുവരി 12-ന് കൃതജ്ഞതാ ബലിയോടെയും കൊടിയിറക്കത്തോടെയും തിരുനാൾ സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

