കൂടാളി ഹൈസ്ക്കൂൾ 1982 SSLC “പ്രിയം 82 ” ബാച്ച് വാർഷിക സംഗമം സംഘടിപ്പിച്ചു.

Kannadiparamba online news

കൂടാളി: കൂടാളി ഹൈസ്‌കൂൾ 1982 SSLC ബാച്ച് കൂട്ടായ്മയായ ‘പ്രിയം 82’-ന്റെ വാർഷിക സംഗമം ചാലോട് കോടിക്കണ്ടി കോംപ്ലക്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മിമിക്രി ആർട്ടിസ്റ്റ് ബാബു കോടോളിപ്രം സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളെ ആദരിച്ചു:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയം ഗ്രൂപ്പ് അംഗങ്ങളായ ഇ. സജീവൻ (പ്രസിഡന്റ്, കൂടാളി ഗ്രാമപഞ്ചായത്ത്), എം.വി. സുശീല (വൈസ് പ്രസിഡന്റ്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്), ഫൽഗുനൻ (മെമ്പർ, മുണ്ടേരി ഗ്രാമപഞ്ചായത്ത്) എന്നിവരെ പ്രിയം ഗ്രൂപ്പ് അംഗവും മേഘാലയ ചീഫ് സെക്രട്ടറിയുമായ ഡോ. ഷക്കീൽ അഹമ്മദ് ആദരിച്ചു.

സെക്രട്ടറി പി. രഘുനാഥൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അബ്ദുൽ റസാഖ് ടി.പി, കെ. ഗണേഷ് കുമാർ, കെ.കെ. ഷജിൽ കുമാർ, കെ.വി. കൃഷ്ണൻ, എം.കെ. രാഗിണി, സുധർമ്മ ടീച്ചർ, സുജാത ടീച്ചർ, എ. പ്രേമരാജൻ, സുധാകരൻ മുണ്ടേരി, സൈനുദ്ദീൻ, ടി. രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു. പി. രഘുനാഥൻ സ്വാഗതവും കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി സഹപാഠികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

പുതിയ ഭാരവാഹികൾ:

• പ്രസിഡന്റ്: കെ.വി. കൃഷ്ണൻ

• സെക്രട്ടറി: കെ. ഗണേഷ് കുമാർ

• ട്രഷറർ: സജീവൻ മാളൂസ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!