കാഞ്ഞിരത്തറ: നാടിന്റെ കലാസാംസ്കാരിക വേദിയിലെ നിറസാന്നിധ്യമായ കാഞ്ഞിരത്തറ ശില്പി ആർട്സ് സെന്ററിന്റെ 46-ാം വാർഷികാഘോഷം 2026 ജനുവരി 3, 4, 5 തീയതികളിൽ വിവിധ കലാപരിപാടികളോടെ നടക്കും. കാഞ്ഞിരത്തറ ആൽത്തറയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്.
പ്രധാന പരിപാടികൾ:
ജനുവരി 3 (ശനി):
രാത്രി 7 മണിക്ക് അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി. സുമേഷ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രാത്രി 8 മണിക്ക് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന ‘മിഠായിത്തെരുവ്’ എന്ന നാടകം അരങ്ങേറും.
ജനുവരി 4 (ഞായർ):
രാത്രി 7 മണിക്ക് ശില്പി ആർട്സ് സെന്റർ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികൾ നടക്കും. തുടർന്ന് ശില്പിയിലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും.
ജനുവരി 5 (തിങ്കൾ):
സമാപന ദിവസമായ തിങ്കളാഴ്ച രാത്രി 7 മണിക്ക് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന ‘നവജാതശിശു വയസ്സ് 84’ എന്ന നാടകം അരങ്ങേറും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാവിരുന്നിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ശില്പി ആർട്സ് സെന്റർ ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

