കണ്ണാടിപ്പറമ്പ്: പ്രശസ്തമായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ – ശിവക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കമ്പ്യൂട്ടർവത്കരിക്കുന്നു. വഴിപാട് വിവരങ്ങൾ വേഗത്തിലും സുതാര്യമായും ഭക്തർക്ക് ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന കമ്പ്യൂട്ടർവത്കരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 1 വ്യാഴാഴ്ച രാവിലെ 8 മണിക്ക് നടക്കും.
മലബാർ ദേവസ്വം ബോർഡ് മരാമത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ. മധുസൂദനൻ ഉദ്ഘാടനകർമ്മം നിർവ്വഹിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷ് അറിയിച്ചു.
പുതുവർഷപ്പുലരിയിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം ഭക്തജനങ്ങൾക്ക് വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും രസീതുകൾ വേഗത്തിൽ ലഭിക്കുന്നതിനും വലിയ സൗകര്യമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

