മകനൊപ്പംപ്രഭാത സൈക്കിൾ സവാരിക്കിടെ പിതാവ് ലോറിയിടിച്ച് മരിച്ചു

Kannadiparamba online news
Screenshot

വളപട്ടണം : മകനൊപ്പംപ്രഭാത സൈക്കിൾ സവാരിക്കിടെ പിതാവ് ലോറിയിടിച്ച് മരിച്ചു. പ്രവാസിയും പാപ്പിനിശേരി കൊട്ടപ്പാലത്ത് സതീഷ്ഫ്ലോർ മിൽ ഉടമയുമായ കൊട്ടപ്പാലത്തെ വെളുത്തേരി തോട്ടത്തിൽ വീട്ടിൽ രഞ്ജിത്ത് (58) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.45 മണിയോടെ കൊട്ടപ്പാലത്ത് വെച്ചായിരുന്നു അപകടം. ഏറെക്കാലം വിദേശത്തായിരുന്ന രഞ്ജിത്ത് രണ്ട് വർഷമായി നാട്ടിലെത്തിയിട്ട്ഫ്ലോർ മിൽ നടത്തിവരികയായിരുന്നു. രാവിലെ ഇളയ മകനൊപ്പം സൈക്കിൾ സവാരിക്കിറങ്ങിയതായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ അതുവഴി വന്ന കെ.എൽ. 50. കെ.4989 നമ്പർ കണ്ടെയ്നർ ലോറിയിടിച്ചായിരുന്നു അപകടം. ശബ്ദം കേട്ട്ഓടി കൂടിയ നാട്ടുകാർഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ വി.ടി. കൃഷ്ണൻ്റെയും യശോദയുടെയും മകനാണ്. ഭാര്യ: രഞ്ജിനിപാളയത്ത് വളപ്പ്. മക്കൾ: നിവേദ് രഞ്ജിത്ത് ( കണ്ണൂർഎഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധർമ്മശാല ), ശ്രീരാഗ് രഞ്ജിത്ത് ( വിദ്യാർത്ഥി പാപ്പിനിശേരി സ്കൂൾ) സഹോദരങ്ങൾ: മുരളീധരൻ, ശ്രീജ, ഷൈജ . വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!