കണ്ണൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം ജില്ലയില്‍ യുഡിഎഫിനുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്. കണ്ണൂര്‍ കോര്പറേഷന് യുഡിഎഫ് നിലനിര്‍ത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പല തദ്ദേശസ്ഥാപനങ്ങളും ഇത്തവണ യുഡിഎഫ് അധികാരം നേടും. കെട്ടുറപ്പോടെയാണ് യുഡിഎഫ് പ്രവര്‍ത്തിച്ചതെന്നും സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കലാശക്കൊട്ടു വരെ ഒരേ മനസോടെ നേതാക്കളും അണികളും പ്രവര്‍ത്തിച്ചതിന്റെ ഗുണഫലം ഇന്നത്തെ പോളിംഗില്‍ പ്രതിഫലിക്കുമെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
പരാജയഭീതിയില്‍ സമാധാനപരമായ പോളിംഗ് അട്ടിമറിക്കാന്‍ എല്ലാ നീക്കവും സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിന്റെ സൂചന കഴിഞ്ഞ ദിവസം പലയിടങ്ങളിലും കാണുകയുണ്ടായി. സ്ഥാനാര്‍ഥിയെ പോലും അക്രമിക്കുന്ന സ്ഥിതിയാണ് കണ്ടത്. ഇത് സൂചിപ്പിക്കുന്നത് സിപിഎം ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ടിനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ്. ഇക്കാര്യത്തില്‍ ജില്ലാ വരണാധികാരി ഉള്‍പ്പെടെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ പോളിംഗ് ഉറപ്പാക്കണമെന്നും മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

