തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി അനുവദിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണ ദിനമാണ്. നാളെ നടക്കുന്ന വോട്ടെടുപ്പിനായി എല്ലായിടത്തും ശക്തമായ ക്രമീകരണങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.
⸻
വോട്ടെടുപ്പ് നടക്കുന്ന മേഖലകൾ
• 470 ഗ്രാമപഞ്ചായത്തുകളിൽ – 9027 വാർഡുകൾ
• 77 ബ്ലോക്ക് പഞ്ചായത്ത് – 1177 ഡിവിഷനുകൾ
• 7 ജില്ലാ പഞ്ചായത്തുകൾ – 182 ഡിവിഷനുകൾ
• 47 മുനിസിപ്പാലിറ്റികൾ – 1834 ഡിവിഷനുകൾ
• തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾ – 188 ഡിവിഷനുകൾ
⸻
വോട്ടർമാർ & സ്ഥാനാർത്ഥികൾ
• ആകെ വോട്ടർമാർ: 1,53,37,176
• പുരുഷന്മാർ: 72,46,269
• സ്ത്രീകൾ: 80,90,746
• ട്രാൻസ്ജെൻഡർ: 161
• പ്രവാസി വോട്ടർമാർ: 3293
• ആകെ സ്ഥാനാർത്ഥികൾ: 38,994
• ഗ്രാമപഞ്ചായത്ത്: 28,274
• ബ്ലോക്ക് പഞ്ചായത്ത്: 3742
• ജില്ലാ പഞ്ചായത്ത്: 681
• മുനിസിപ്പാലിറ്റി: 5551
• കോർപറേഷൻ: 751
⸻
മലപ്പുറത്തെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് പിന്നീട് നടത്തും.
ആലപ്പുഴ മണ്ണഞ്ചേരിയിൽ വോട്ടിങ്ങ് യന്ത്ര തകരാറിനെ തുടർന്ന് നാളെ റീ-പോളിംഗ് നടക്കും.
വോട്ടെണ്ണൽ ഡിസംബർ 13-നാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

