തദ്ദേശ തിരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് നടത്തി

Kannadiparamba online news
Screenshot

തദ്ദേശ തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിൻ്റെ നിർദേശപ്രകാരം പൊലീസും റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സും റുട്ട് മാർച്ച് നടത്തി.

തലശ്ശേരിയിൽ നടന്ന റൂട്ട് മാർച്ചിൽ തലശ്ശേരി എഎസ്‌പി പി.പി.കിരൺ, ആർഎഎഫ് അസിസ്‌റ്റ‌ൻ്റ് കമൻഡാൻ്റ് അനിൽ കുമാർ യാദവ്, തലശ്ശേരി പൊലീസ് ഇൻസ്പെക്‌ടർ ബിജു പ്രകാശ് എന്നിവർ ഉൾപ്പെടെ 37 പൊലീസ് സേനാംഗങ്ങളും 40 ആർഎഎഫ് സേനാംഗങ്ങളും പങ്കെടുത്തു.

കുത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിൻ്റെയും ആർഎഎഫ് ഇൻസ്പെക്ടർ ജി.സുരേഷിൻ്റെയും നേതൃത്വത്തിൽ നടന്ന റുട്ട് മാർച്ചിൽ 60 സേനാംഗങ്ങൾ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!