സ്ഥാനാർത്ഥിയെ കൊന്നുകളയുമെന്ന് ഭീഷണി സി പി എംക്കാരനെതിരെ കേസ്

Kannadiparamba online news
Screenshot

മയ്യിൽ: ബി ജെ പി സ്ഥാനാർത്ഥിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി അക്രമം കാണിച്ചുവെന്ന പരാതിയിൽ സി പി എം പ്രവർത്തകനെതിരെ കേസ്. ബി ജെ പി മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ടും പതിനാലാം വാർഡ് സ്ഥാനാർത്ഥിയുമായ കയരളം ഗോപാലൻ പീടികക്ക് സമീപത്തെ കെ.കെ. സോമൻ്റെ (50) പരാതിയിലാണ് സി പി എം പ്രവർത്തകൻ കയരളം കൊവ്വപ്പടവിലെ സി.വി. അനൂപിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. ഈ മാസം 6 ന് ശനിയാഴ്ച രാത്രി 10.45 മണിക്ക് ആണ് പരാതിക്കാസ്പദമായസംഭവം. പരാതിക്കാരൻ മകൻ അഭിരാമിനൊപ്പം ബൈക്കിൽ പോകവെ ഗോപാലൻ പീടികക്ക് സമീപമെത്തിയപ്പോൾ പിറകിലിരിക്കുകയായിരുന്ന മകനെ കോളറിൽ പിടിച്ചു വലിച്ചു ബൈക്കിൽ നിന്നും താഴെക്കിറക്കുകയും എന്താണ് പ്രശ്നമെന്ന് ചോദിച്ച പരാതിക്കാരനെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം പ്രതി വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി പറമ്പിൽ സ്ഥാപിച്ച എൽഐസി ഏജൻ്റിൻ്റെ ബോർഡുംബി ജെ പി ഇലക്ഷൻ പ്രചരണ ബോർഡും നശിപ്പിക്കുകയും ചെയ്തതിൽ 5000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നുമുള്ള പരാതിയിലുമാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!