അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മോഡേൺ ക്ലിനിക്കിന് സമീപം വഴിയാത്രക്കാരിയെ ബൈക്കിടിച്ചു പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ വേങ്ങാട് സ്വദേശി പിണറായി പോലീസിന്റെ പിടിയിൽ. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ ഒന്നിന് രാത്രി 9.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഊർപ്പള്ളി സ്വദേശിനിയായ സ്ത്രീയെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്.
കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി പ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും 100-ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പിണറായി എസ്.എച്ച്.ഒ അജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
അന്വേഷണ സംഘത്തിൽ എസ്.ഐ പി.പി രൂപേഷ്, പി.ആർ.ഒ ജിനീഷ്, സി.പി.ഒമാരായ ജിജീഷ്, രജീഷ്, ഉച്ചുമ്മൽ പുനീത് എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

