തളിപ്പറമ്പ്: സാധനം കടം കൊടുക്കാത്തതിലുള്ള വിരോധത്തിൽ കത്തിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും കടനടത്തൻ വിടില്ലെന്ന് പറഞ്ഞ് ചീത്ത വിളിച്ച് കടയ്ക്കു നേരെ അക്രമം നടത്തി സാധനങ്ങൾ നശിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വ്യാപാരി കുറുമാത്തൂർ ചൊറുക്കളയിലെ കെ.ഷൗക്കത്തലിയുടെ പരാതിയിലാണ് കെ.എൽ.ഡബ്ല്യു..4308 നമ്പർ ബൈക്കിലെത്തിയ അനീസിനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്. ഈ മാസം 3 ന് പുലർച്ചെയാണ് സംഭവം. പരാതിക്കാരൻ പൊക്കുണ്ടിൽ നടത്തുന്ന സൂപ്പർ മാർക്കറ്റിലാണ് സംഭവം. സാധനം കടം കൊടുക്കാത്തവിരോധത്തിൽ കത്തി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് കടപൂട്ടിയ സമയത്ത് അതിക്രമിച്ചു കയറി വരാന്തയിൽ സൂക്ഷിച്ച സാധനങ്ങളും മറ്റും കത്തി വാൾ കൊണ്ടു കൊത്തി നശിപ്പിച്ച് 25000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

