പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Kannadiparamba online news

പുതിയതെരു: വ്യാപാരികളെ കേൾക്കാതെയും ജനാധിപത്യ മര്യാദ പാലിക്കാതെയും ഏകപക്ഷീയമായി നടത്തുന്ന കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെയും, തികച്ചും അശാസ്ത്രീയമായി പുതിയതെരു ടൗണിനെ കീറിമുറിക്കുന്ന വൻമതിൽ ഡിവൈഡർ മാറ്റി സുതാര്യമായ ഡിവൈഡർ നിർമ്മിക്കുക മുതലായ ആവശ്യങ്ങളുമായി പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുതിയതെരു സ്റ്റൈലോ കോർണറിൽ നടന്ന പ്രതിഷേധ സംഗമം മുൻ എംഎൽഎ കെ എം ഷാജി ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി രക്ഷാധികാരി പി സജീവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുൽ റഹ്മാൻ കല്ലായി, അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി, കെ ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വക്കേറ്റ് കസ്തൂരിദേവൻ, പി. കെ ശ്രീകുമാർ, അനൂപ് ജോൺ, കെ.എസ് സാദിഖ്‌, പി. എം അബ്ദുൽ മനാഫ്, സി എൻ മെഹറൂഫ്, കെ ലത്തീഫ്‌ ഹാജി, സി. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!