UDF കണ്ണൂർ കോർപ്പറേഷൻ പത്രസമ്മേളനം: കഴിഞ്ഞ അഞ്ചുവർഷത്തെ 700 കോടിയുടെ വികസനവും ‘മിഷൻ 2030’ മാസ്റ്റർ പ്ലാനും പ്രഖ്യാപിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ:

കണ്ണൂർ കോർപ്പറേഷന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങളും അടുത്ത അഞ്ചുവർഷത്തേക്ക് തയ്യാറാക്കിയ ‘മിഷൻ 2030’ മാസ്റ്റർ പ്ലാനും അവതരിപ്പിക്കുന്നതിനായി യു.ഡി.എഫ് പത്രസമ്മേളനം നടത്തി. 2019-ൽ ഭരണം ഏറ്റെടുത്ത ശേഷം നഗരത്തിൽ 700 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി യുഡിഎഫ് നേതാക്കൾ അറിയിച്ചു.

2015-ൽ കോർപ്പറേഷൻ രൂപീകരിച്ച ശേഷം ആദ്യ മൂന്ന്‌നാൽ വർഷം എൽഡിഎഫ് ഭരിച്ചിട്ടും ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങൾ പോലും പരിഹരിക്കാനായില്ലെന്ന് യുഡിഎഫ് ആരോപിച്ചു. 2019-ൽ അധികാരത്തിൽ എത്തിയതോടെ നൂറുദിന പ്രവർത്തന പദ്ധതിയിലൂടെ നഗരത്തിൽ വൻമാറ്റങ്ങൾ കൊണ്ടുവന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി.

UDF ഭരണത്തിൽ നടന്ന പ്രധാന വികസന പ്രവർത്തനങ്ങൾ

പടന്നപ്പാലത്ത് 27 കോടി രൂപ ചെലവിൽ ദ്രവമാലിന്യ ശോധന പ്ലാന്റ് നഗരത്തിൽ 12.5 കോടി രൂപ ചെലവിൽ 155 കാറുകൾക്ക് മൾട്ടിലെവൽ പാർക്കിംഗ് ജവഹർ സ്റ്റേഡിയം നവീകരണം – കണ്ണൂർ ഫുട്ബോളിന്റെ വൈഭവം തിരിച്ചുകൂട്ടി 5.41 കോടി രൂപയുടെ നഗര സൗന്ദര്യവത്കരണ പദ്ധതി ആധുനിക ബസ് ഷെൽട്ടറുകളും ഹൈബ്രിഡ് ഷെൽട്ടറുകളും ചേലോറയിൽ നെഹ്‌റു പാർക്ക്, നഗരത്തിൽ ഫ്രീഡം പാർക്ക് 100 കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ 50 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ജിംകൾ മൂന്ന് ജോബ് ഫെയറിലൂടെ 3000 പേർക്ക് തൊഴിൽ പയ്യാമ്പലത്ത് 5.6 കോടി ചെലവിൽ പുലിമുട്ട് ആയിരത്തിലധികം റോഡുകളുടെ നിർമ്മാണവും റീടാറിംഗും ഭവനരഹിതർക്കായി 5.8 കോടി ചെലവിൽ സ്ഥലം വിതരണം ഭവന പുനർ നിർമാണം – 1263 പേർക്ക് 11.69 കോടി ഭവന നിർമ്മാണം – 810 പേർക്ക് 32.4 കോടി മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 650 പേർക്ക് സഹായം എല്ലാ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷൻ വീടുകളിലെ മാലിന്യ സംസ്ക്കരണത്തിനായി റിംഗ് കോംപോസ്റ്റ് – 1.88 കോടി നഗരത്തിലെ ചുമർചിത്രങ്ങൾ, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ തുടർച്ചയായി കണ്ണൂർ ദസറ സംഘടിപ്പിച്ച് പൈതൃക പുനരുജ്ജീവനം

LDF–നു നേരെ UDF ആരോപണം

കണ്ണൂരിന്റെ മുഖച്ഛായ മാറ്റാൻ AI വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.

എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ മറ്റു കോർപ്പറേഷനുകളിൽ ഇവർ പറയുന്ന തരത്തിലുള്ള പദ്ധതികൾ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കണ്ണൂർ എം.എൽ.എയും അഴീക്കോട് എം.എൽ.എയും കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുണ്ടായിട്ടും നഗര വികസനത്തിൽ പുരോഗതി ഒന്നും ഉണ്ടാക്കിയില്ലെന്ന വിമർശനവും ഉയർന്നു.

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, തെക്കി ബസാർ മേൽപ്പാലം, ചൊവ്വ അടിപ്പാലം തുടങ്ങിയ വർഷങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിൽ ഒന്നും മുന്നോട്ട് നീങ്ങിയിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു.

കോർപ്പറേഷൻ പദ്ധതികൾ തടസ്സപ്പെടുത്താൻ സിപിഎമ്മും സർക്കാരും ശ്രമിച്ചുവെന്നാണ് ആരോപണം. MLCP വൈകിപ്പിക്കൽ, STP പദ്ധതിക്കെതിരായ സമരം, കക്കാട് പുഴ തീര സൗന്ദര്യവത്കരണ പദ്ധതിയ്ക്ക് അനുമതി നിഷേധം, പയ്യാമ്പലം ശ്മശാനത്തിന്റെ വികസനം തടസ്സിക്കൽ തുടങ്ങിയ കാര്യങ്ങൾ യുഡിഎഫ് ചൂണ്ടിക്കാട്ടി.

‘മിഷൻ 2030’ – സമഗ്ര വികസന മാസ്റ്റർ പ്ലാൻ

അടുത്ത 5 വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതിയായ മിഷൻ 2030 ഡിസംബർ 6-ന് വൈകിട്ട് 6.30ന് കണ്ണൂർ ചേംബർ ഹാളിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.

സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി വിഭാഗം, മത്സ്യ തൊഴിലാളികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ഉൾക്കുന്ന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പത്രസമ്മേളനത്തിൽ DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, കോർപ്പറേഷൻ മേയര്‍ മുസ്ലിഹ് മഠത്തിൽ, മുൻ മേയറും UDF തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ അഡ്വ. ടി.ഒ. മോഹൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!