കണ്ണൂർ: സ്വതന്ത്രവും നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മറ്റ് പൊതുതിരഞ്ഞെടുപ്പുകളിൽ ബാധകമായിട്ടുള്ള ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ തദ്ദേശ പൊതുതിരഞ്ഞെടുപ്പിനും സമാനമായി ബാധകമാണെന്നും കളക്ടർ വ്യക്തമാക്കി.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള നിബന്ധനകൾക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്കും കീഴിലാണ് എല്ലാ ഇന്റർനെറ്റ് വെബ്സൈറ്റുകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കേണ്ടത്.
നിയമവിരുദ്ധമായോ തെറ്റിദ്ധരിപ്പിക്കുന്നതായോ കണ്ടെത്തുന്ന ഉള്ളടക്കം മാറ്റണമെന്ന് മീഡിയ റിലേഷൻസ് കമ്മിറ്റിയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ആവശ്യപ്പെട്ടാൽ, അത് ഉടൻ നീക്കേണ്ടതുണ്ടെന്ന് കളക്ടർ നിർദേശം നൽകി. നിർദേശം അവഗണിക്കുന്ന പക്ഷം നിയമപരമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സൈബർ പോലീസ് പ്രത്യേക നിരീക്ഷണ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. വ്യാജ വാർത്തയോ തെറ്റായ ഉള്ളടക്കമോ കണ്ടെത്തിയാൽ ഉടൻ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

