മനാമ : കണ്ണൂർ സ്വദേശി മനാമയിൽ കുഴഞ്ഞു വീണ് മരിച്ചു.മുണ്ടയാട് സ്വദേശി ഗഫൂർ മണ്ണമ്പത്ത് (47) ആണ് നിര്യാതനായത്.
മനാമയിൽ ഇലക്ട്രോണിക് ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് ഉച്ചയ്ക്ക് മനാമ സൂഖിലൂടെ നടന്നു വരുമ്പോഴാണ് സംഭവം.മൃതദേഹംസൽമാനിയ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ബഹ്റൈൻ കെ എം സി സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

