ശ്രീകണ്ഠപുരം: നിടിയേങ്ങയിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൂർണകായ പ്രതിമ വ്യാഴാഴ്ച (ഡിസംബർ 10) എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അനാവരണം ചെയ്യും. ശ്രീകണ്ഠപുരം–നടുവിൽ റോഡിലെ നിടിയേങ്ങ ഉമ്മൻചാണ്ടി ഭവന്റെ മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
മലയോരമേഖലയുടെ സമഗ്ര വികസനത്തിന് മുൻഗണന നൽകിയ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിനായാണ് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിമ നിർമിച്ചത്.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കെ.സി. ജോസഫ് മന്ത്രിയായിരുന്ന കാലത്താണ് മലയോരഹൈവേ അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനായത്. തന്റെ ദീർഘകാല ആഗ്രഹം സഫലമായതാണെന്ന് എംഎൽഎ സജീവ് ജോസഫ് പറഞ്ഞു.
ശില്പി സലിജൻ ജോസാണ് പ്രതിമ നിർമിച്ചത്. അനാവരണച്ചടങ്ങിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

