പറശ്ശിനിക്കടവിൽ ഉത്സവനാളുകൾറോഡ് നിറയെ കുഴികൾ;നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു.

Kannadiparamba online news
Screenshot

പറശ്ശിനിക്കടവ്: ആയിരക്കണക്കിന് തീർഥാടകർ ദിവസേന ഒഴുകിയെത്തുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്കുള്ള പ്രധാന റോഡുകൾ തകർന്നുകിടക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

തീർഥാടന സീസണിന് നടുവിലും റോഡുകൾ കുഴികളും ചാലുകളും നിറഞ്ഞ് അപകടാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ ആക്ഷേപം ഉയരുകയാണ്. വിവിധ ഭാഗങ്ങളിൽ യാത്ര കഷ്ടസാധ്യമാകുന്ന സാഹചര്യം തീർഥാടകരെയും വാഹനയാത്രികരെയും വലയിക്കുന്നു.

റോഡുകളുടെ ഗുരുതരമായ അവസ്ഥയെ ചൂണ്ടിക്കാട്ടി ഒരുസംഘമാളുകൾ റോഡിൽ വാഴനട്ട് ഉത്സവത്തിരക്കിനിടയിൽതന്നെ പ്രതിഷേധം അറിയിച്ചത്

പറശ്ശിനിക്കടവ് മേഖലയിലെ പ്രധാന തീർഥാടനമാർഗങ്ങൾ ഇങ്ങനെയൊരു അവസ്ഥയിൽ തുടരുന്നത് അധികൃതരുടെ അനാസ്ഥയെന്നാരോപണം ഉയരുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!