കണ്ണൂർ താവക്കരയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

Kannadiparamba online news

കണ്ണൂർ : ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന്ലോഡ്ജിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി നിരവധി മയക്കുമരുന്ന് കേസിലെ പ്രതികളായ രണ്ടു പേരെ പിടികൂടി. തയ്യിൽ മരക്കാർ ക്കണ്ടിയിലെ സി.എച്ച്. ആരിഫ് (41), മരക്കാർക്കണ്ടിയിലെകെ. അപർണ അനീഷ് (25) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. വി.വി. ദീപ്തിയും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം താവക്കരയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ വെച്ചാണ് വില്പനക്കായി സൂക്ഷിച്ച 2.94 ഗ്രാം എം ഡി എം എ യുമായി ഇരുവരും പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും മൊബൈൽ ഫോണും 5800 രൂപയും പോലീസ് പിടിച്ചെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!