തിരുവനന്തപുരം:
രാഹുൽ മാങ്കൂട്ടതിനിനെതിരെ പീഡനപരാതി നൽകിയ അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇന്നലെ രാത്രിയാണ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
രാഹുലിനൊപ്പം കേസിൽ പ്രതിചേർത്തിരിക്കുന്ന സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടി തുടരും. ഇവർക്കു ഹാജരാകാൻ സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്റുകൾ നടത്തിയ മറ്റു അക്കൗണ്ടുകളെയും പൊലീസ് കണ്ടെത്തി; എല്ലാവർക്കുമെതിരെ കേസെടുക്കും.
പരാതിക്കാരിക്കെതിരെയുള്ള മോശം പരാമർശങ്ങൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ ഈശ്വറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം വീഡിയോ ലാപ്പ്ടോപ്പിൽ നിന്നാണ് അപ്‌ലോഡ് ചെയ്‌തതെന്ന് രാഹുൽ മൊഴി നൽകിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ മൊബൈലിലെ ഫോൾഡറുകളിൽ നിന്ന് തന്നെ ആ വീഡിയോ പൊലീസ് കണ്ടെത്തി.
രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ, അഡ്വ. ദീപ ജോസഫ്, രഞ്ജിത പുളിക്കൻ എന്നിവരാണ് കേസിലെ നാല് പ്രതികൾ. ഇവരുടെ യു.ആർ.എൽ വിവരങ്ങളാണ് പരാതിക്കാരി പൊലീസിന് സമർപ്പിച്ചത്. ഇത് പരിശോധിച്ച ശേഷമാണ് പൊലീസ് നിർണായക നടപടികളിലേക്ക് കടന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

