(പുല്ലൂപ്പി) | പീഡന പരാതിയിൽ പ്രതിസ്ഥാനത്തുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പുല്ലൂപ്പി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഹുലിൻ്റെ കോലം കത്തിക്കലും നടത്തി.
🔥 രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചു
പുല്ലൂപ്പി പാർക്കിന് സമീപത്തു നിന്നാരംഭിച്ച പ്രതിഷേധപ്രകടനം മുദ്രാവാക്യം വിളികളോടെ ക്രിസ്ത്യൻ പള്ളിക്ക് സമീപം അവസാനിച്ചു. പ്രതിഷേധ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.
പരിപാടി ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ കമ്മറ്റിയംഗം സ. ബൈജു കോറോത്ത് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധിക്ക് ചേരാത്ത നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഉടൻ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന സ്വാഗതവും പ്രസിഡന്റ് ശ്രീസ അധ്യക്ഷതയും വഹിച്ചു. ഡി.വൈ.എഫ്.ഐ. കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല ട്രഷറർ വിജേഷ് ചന്ദ്രോത്ത്, ഷാരോൺ, സ്വാതി ചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

