പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും

Kannadiparamba online news
Screenshot


സാമൂഹ്യ സേവനത്തിൻ്റെ ഭാഗമായി കണ്ണാടിപ്പറമ്പ് പുലീപ്പി ഹിന്ദു എൽ.പി. സ്കൂളും ആഫിയ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന അസ്ഥി ബലക്ഷയ രോഗ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും 2025 നവംബർ 30 ഞായർ രാവിലെ 9.30 മുതൽ സ്കൂളിൽ വെച്ച് നടത്തുന്നു. പ്രമുഖ അസിസ്റ്റൻ്റ് സർജ്ജൻ ഡോ. കെ. നിതിൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഓർത്തോപീഡിയാക് സർജ്ജൻ ഡോ. കെ.ടി.മുഹമ്മദ് സിറാജ് നേതൃത്വം നൽകും. രക്തഗ്രൂപ്പ് നിർണയവും ഷുഗർ പരിശോധനയും ക്യാമ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 1500 രൂപ വില വരുന്ന ബി.എം.ഡി (ബോൺ മിനറൽ ഡെൻസിറ്റി) ടെസ്റ്റും സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7736120991,8129660095 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!