പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന കേസ്; പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kannadiparamba online news
Screenshot

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തുക, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുക എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ ഗുരുതരമായ കുറ്റങ്ങൾ.

യുവതിയുടെ മൊഴി റൂറൽ എസ്.പി.യുടെ ഓഫീസിൽ വെച്ച് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നുമാണ് വിവരം.

യുവതിയുടെ മൊഴിയിൽ, പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനെയും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയതിനെയുംക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. യുവതി നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.

അതേസമയം, പരാതി ലഭിച്ച ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിച്ചുവരുത്തി കേസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ചർച്ച നടത്തിയതായി സർക്കാർ ഉറവിടങ്ങൾ അറിയിച്ചു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടതായാണ് വിവരം. എംഎൽഎയുടെ ഓഫീസ് അടക്കം പൂട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!