കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കണ്ണൂരിൽ മൂന്ന് മുന്നണികളും കനത്ത പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. തദ്ദേശത്തിലെ മേൽക്കോയ്മ നിലനിർത്താമെന്ന ആത്മവിശ്വാസത്തോടെയാണ് എൽ.ഡി.എഫ് ശക്തമായ പ്രചാരണവുമായി മുന്നേറുന്നത്. മറുവശത്ത് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയിൽ കണ്ട് യുഡിഎഫ് തന്ത്രപരമായി മുന്നേറ്റം നടത്തുന്നു. എൻ.ഡി.എയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ സാന്നിധ്യമാകാൻ ശ്രമിക്കുന്നു.
ക്ഷേമപദ്ധതികളിൽ പ്രതീക്ഷയോടെ എൽ.ഡി.എഫ്
തിരഞ്ഞെടുപ്പിന് മുൻപായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
പ്രത്യേകിച്ച് സാമൂഹ്യപെൻഷൻ ലഭിച്ചവരുടെ സന്തോഷം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന കണക്കുകൂട്ടലാണ് മുന്നണിക്കുള്ളത്.
ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഭരണത്തിലിരുന്ന എൽ.ഡി.എഫിന് ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചുവെന്ന് വിശ്വസിക്കുകയും അതിലൂടെ വിജയവിശ്വാസം വളർത്തുകയും ചെയ്യുന്നു.
യുഡിഎഫ്: ശക്തമായ തന്ത്രങ്ങളുമായി മുന്നോട്ട്
യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ, അടുത്തുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനൽ പോരാട്ടം ആയി കാണുന്നു.
• പ്രധാന തദ്ദേശസ്ഥാപനങ്ങളുടെ ചുമതല മുൻ എം.എൽ.എമാരും മുൻ സ്ഥാനാർത്ഥികളും ഏറ്റെടുത്തിട്ടുണ്ട്.
• ഭരണത്തിലുള്ള ഇടങ്ങളിൽ നേട്ടങ്ങളും പ്രതിപക്ഷത്തുള്ളിടങ്ങളിൽ ഭരണസമിതിക്കെതിരെ കുറ്റപത്രവുമാണ് അവരുടെ പ്രധാന ആയുധം.
• സംസ്ഥാനതലത്തിൽ കുറ്റപത്രവും പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മുൻ പ്രസിഡന്റ് കെ. സുധാകരനും കണ്ണൂർ ജില്ലയിൽ പ്രത്യേകം ശ്രദ്ധനൽകുന്നുണ്ട്.
ശബരിമല സ്വർണപ്പാളി കേസ് പ്രചാരണത്തിലെ ചൂടുപിടിപ്പിക്കുന്ന വിഷയം
യുഡിഎഫിന്റെ പ്രചാരണത്തിൽ ഏറെ നിറംപിടിപ്പിക്കുന്ന വിഷയം ശബരിമല സ്വർണപ്പാളി മോഷണം.
ബി.ജെ.പി അതിൽ വലിയ ആവേശം കാണിക്കാത്തത് യുഡിഎഫിന് ഗുണകരമാകുമെന്ന വിലയിരുത്തലുണ്ട്.
അതേസമയം സി.പി.എം–ബി.ജെ.പി ഇടനിലപ്പാട് എന്ന ആരോപണം യുഡിഎഫ് ശക്തമായി ഉയർത്തുന്നു.
ബി.ജെ.പി: മോദി മാജിക്ക് ആശ്രയിച്ച്
ബി.ജെ.പി പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
350 സീറ്റുകളിൽ ബി.ജെ.പി ഇല്ല
ജില്ലയിൽ ഇത്തവണ 350 തദ്ദേശ സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല.ഇതിൽ 244 പഞ്ചായത്ത് വാർഡും 83 നഗരസഭാ ഡിവിഷനും 23 ബ്ലോക്ക് ഡിവിഷനുമാണുള്ളത്. പയ്യന്നൂർ 19, തളിപ്പറമ്പ് 13, ശ്രീകണ്ഠപുരം ഒമ്പത്, ഇരിട്ടി ഏഴ്, പാനൂർ നാല്, കാല്, കൂത്തു പറമ്പ് നാല്, തലശേരി രണ്ട് സീറ്റുകളിലാണ് രംഗത്തില്ലാത്തത്. മലപ്പട്ടം (14), മാട്ടൂൽ (14), വളപട്ടണം (11), മാടായി(11), ചൊക്ലി (10), ഏഴോം (10), പിണറായി(10), എരമം കുറ്റൂർ(10) എന്നീ പഞ്ചായത്തുകളിലാണ് കൂടുതലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്തത്.
കണ്ണൂരിലെ തെരഞ്ഞെടുപ്പ് രംഗം ഇത്തവണ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ചൂടുപിടിച്ചതായി രാഷ്ട്രീയവിശകലനങ്ങൾ സൂചന നൽകുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

