ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Kannadiparamba online news
Screenshot

കണ്ണപുരം: കെഎസ്ടിപി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കെ വി അഖിൽ (26 )ആണ് മരിച്ചത് ബുധനാഴ്ച്‌ രാത്രി പതിനൊന്നോടെ കെ കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചു.എറണാകുളത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന അഖിൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.മൃതദേഹം പരിയാരം മോർച്ചറി യിൽ ചെറുകുന്നിലെ വിനോദിൻ്റയും കോലത്തു വയലിലെ കരിക്കോട്ട് വളപ്പിൽ അജിതയുടെയും മകനാണ്. സഹോദരൻ: ജിതിൻ. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!