വൃക്ക ദാതാവിനെ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ അഞ്ച് ലക്ഷം തട്ടിയെടുത്തു

Kannadiparamba online news
Screenshot

കണ്ണൂർ: വൃക്ക ദാതാവിനെ കണ്ടെത്തി തരാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ചിറക്കൽ പുതിയ തെരുവിലെ കെ.ശ്രീഷ (47)യുടെ പരാതിയാണ് ആറളം സ്വദേശി സത്താറിനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ കിഡ്നി മാറ്റിവെക്കുന്നതായി ദാതാവിനെ കണ്ടെത്തി തരാമെന്ന് വിശ്വസിപ്പിച്ച പ്രതി2024 മാർച്ച് 16 നും 2025 നവംബർ 21 നുമിടയിലുള്ള ദിവസങ്ങളിൽ പരാതിക്കാരിയിൽ നിന്നും പലതവണകളായി അഞ്ചുലക്ഷം രൂപ കൈക്കലാക്കി വൃക്ക ദാതാവിനെ കണ്ടെത്തി നൽകാതെയും കൈപ്പറ്റിയ പണം തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!