ആന്തൂർ ∙ ആന്തൂർ നഗരസഭയിലെ 5 വാർഡുകളിൽ സി.പി.എം സ്ഥാനാർഥികൾ എതിരില്ലാതെ വിജയം നേടി. കോട്ടല്ലൂർ, തളി വാർഡുകളിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പത്രിക തള്ളിയതോടെയാണ് ഈ വിജയം സ്ഥിരീകരിച്ചത്.
അഞ്ചാം പിടിക വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ലിവ്യ പത്രിക പിന്‍വലിച്ചു. 13-ാം വാർഡ് (കോടല്ലൂർ) ഇ. രജിത്, 18-ാം വാർഡ് (തളി) കെ.വി. പ്രേമരാജൻ എന്നിവരുടെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പത്രികകൾ തള്ളിയതും ഇതിന് കാരണമായി.
26-ാം വാർഡ് (എസ്.സി) അഞ്ചാം പിടികയിൽ ടി.വി. ധന്യയുടെ പത്രികയും പിന്‍വലിക്കപ്പെട്ടതാണ്. മൊറാഴ, പൊടിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ മത്സരിക്കാതിരുന്നതിനാലും എതിരില്ലാ വിജയം സാധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

